Subscribe Us

എന്നിലുമുണ്ട് ഒരു പൊടി ഗോവിന്ദ്: ആസിഫ് അലി

എന്നിലുമുണ്ട് ഒരു പൊടി ഗോവിന്ദ്, ആദ്യം പയറ്റിയത് പാര്‍വതിയുടെ അടുക്കല്‍ തന്നെയെന്ന് ആസിഫ് അലി

ഉയരെ എന്ന ചിത്രത്തിലെ തന്റെ നെഗറ്റീവ് റോള്‍ ആള്‍ക്കാര്‍ സ്വീകരിച്ചതില്‍ സംതൃപ്തനാണെന്ന് യുവതാരം ആസിഫ് അലി. തികച്ചും പൊസസീവ് ആയി മാറുന്ന ഒരു കാമുകനായെത്തിയ ആസിഫിനെ ഫോണില്‍ വിളിച്ച് പലരും തല്ലുമെന്നു പറഞ്ഞതു തന്നെ വളരെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഒരു പക്ഷേ ഇതാദ്യമായിട്ടാകും തന്നെ തല്ലുമെന്ന് മറ്റുള്ളവര്‍ പറഞ്ഞതു കേട്ടപ്പോള്‍ തനിക്കു സന്തോഷം തോന്നിയിട്ടുണ്ടാകുകയെന്നും ആസിഫ് കൂട്ടിച്ചേര്‍ക്കുന്നു.


ഗോവിന്ദ് എന്ന കഥാപാത്രമാകാന്‍ ആദ്യം പരിശീലിച്ചതു പാര്‍വതിയോടു തന്നെയാണെന്നും ആസിഫ് പറയുന്നു. താന്‍ പാര്‍വതി ഫോണില്‍ സംസാരിക്കുന്നതു കണ്ടിട്ട് തുരുതുരെ ഫോണ്‍ വിളിച്ചു.

അല്‍പ സമയം തിരിച്ചുവിളിച്ച പാര്‍വതിയോട് ആദ്യം ചൂടായി താനെന്താ എന്റെ ഫോണ്‍ എടുക്കാത്തതെന്നു ചോദിച്ചു. പിന്നീടാണ് ആസിഫ് തന്നെ പറ്റിക്കുകയായിരുന്നുവെന്ന് പാര്‍വതിക്കു മനസിലായതെന്നും ആസിഫ് പറയുന്നു.

Post a Comment

0 Comments