തടി കുറച്ച് കൂടുതല്‍ ഗ്ലാമറായി ശാലിന് സോയ, താരത്തിന്റെ പുതിയ അടിപൊളി ലുക്ക് കണ്ടോ?
ബാലതാരമായി സിനിമയിലെത്തിയ താരമാണ് ശാലിന് സോയ. സമൂഹമാധ്യമങ്ങളില്‍ നിറ സാന്നിധ്യമായ ശാലിനു ആരാധകരും ഏറെയാണ്. അടുത്തിടെ താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സംസാര വിഷയം.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തലമുടി കുറച്ച് കറുത്ത വസ്ത്രത്തില്‍ അതിസുന്ദരിയായെന്നു പറയേണ്ടതില്ലല്ലോ.
മോഹന്‍ലാലിന്റെ ഡ്രാമയിലാണ് ശാലിന് അവസാനമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമ. മല്ലൂ സിങ്, കര്മയോധാ, മാണിക്യകല്ല് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
ശാലിന്റെ പുതിയ ലുക്കിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിലര്‍ ലുക്ക് നന്നായെന്നു പറയുമ്പോള്‍ ചിലര്‍ തലമുടി നീളം കുറച്ചതിനെ വിമര്‍ശിക്കുന്നുണ്ട്. ഇതാ ചിത്രങ്ങള്‍.
0 Comments