Subscribe Us

സിദ് ശ്രീറാം മലയാളത്തിലെത്തുന്നു, വഴിയൊരുക്കുന്നത് ജേക്‌സ് ബെജോയ്

തെലുങ്ക് ചിത്രം ടാക്‌സിവാലയിലെ മാട്രെ വിരുദുഗ, തമിഴ് ചിത്രം കടലിലെ അഡിയേ, എന്നോട് നീ ഇറന്താല്‍ തുടങ്ങിയ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സിദ് ശ്രീറാം മലയാളത്തില്‍ പാടുന്നു.



തെലുങ്ക് ചിത്രം ടാക്‌സിവാലയിലെ മാട്രെ വിരുദുഗ, തമിഴ് ചിത്രം കടലിലെ അഡിയേ, എന്നോട് നീ ഇറന്താല്‍ തുടങ്ങിയ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ
സിദ് ശ്രീറാം മലയാളത്തില്‍ പാടുന്നു.

സംഗീത സംവിധായകന്‍ ജേക്ക്‌സ് ബെജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചതാണിത്.

ഇഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സിദ് ചുവടു വയ്ക്കുന്നത്. രണം, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകന്‍ ജേക്ക്‌സ് ബെജോയ് ആണ് ഇഷ്‌കിനും സംഗീതം ഒരുക്കുന്നത്.

മാേ്രട വിരുദുഗയ്ക്കു ശേഷം സിദുമായി വീണ്ടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ജേക്‌സ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.



അനുരാജ് മനോഹര്‍ ആണ് ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. മുകേഷ് ആര്‍ മേഹ്ത, എ.വി. അനൂപ്, സി.വി. ശരത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Post a Comment

0 Comments