തമിഴ് സൂപ്പര്‍താരം വെറുമൊരു സൂപ്പര്‍ നടനും താരവും മാത്രമല്ല മറിച്ച സൂപ്പര്‍ മനുഷ്യന് കൂടിയാണെന്ന് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം വിജയ്
സൂപ്പര്‍ താരമാണെന്നും എന്നാല്‍ സൂപ്പര്‍ നടനല്ലെന്നും നടന് സിദ്ധിഖ് പറഞ്ഞിരുന്നു.
ഇതിനോടുള്ള വിയോജിപ്പ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി പ്രകടമാക്കിയത്. നേരത്തെ മെര്‍സല്‍ എന്ന ചിത്രത്തില്‍ വിജയിയുടെ പ്രതിനായക വേഷം ചെയ്തിട്ടുള്ള ഹരീഷ് പേരടി താരത്തിന്റെ വിനയത്തെക്കുറിച്ച് മുന്‍പും സംസാരിച്ചിട്ടുണ്ട്.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...
സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്... സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ...
0 Comments