Subscribe Us

ശ്രീനിവാസന്‍ പറഞ്ഞതിനോടു യോജിക്കുന്നുവെന്ന് മുകേഷ്

ശ്രീനിവാസന്‍ പറഞ്ഞതിനോടു യോജിക്കുന്നുവെന്ന് മുകേഷ്. വനിതകള്‍ക്കു മാത്രമായി ഒരു സംഘടന രൂപംകൊടുത്തതില്‍ തെറ്റില്ലെന്നും മുകേഷ്.


മലയാള സിനിമയില്‍ സ്ത്രീ പുരുഷ വേര്‍തിരിവ് ഇല്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനയോടു യോജിക്കുന്നുവെന്ന് മുകേഷ്. എന്നാല്‍ നടിക്കെതിരായ
അക്രമം കോടതി പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, വനിതകള്‍ക്കു മാത്രമായി ഒരു സംഘടന രൂപംകൊടുത്തതില്‍ തെറ്റില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇത്തരമൊരു സംഘടനയുടെ ആവശ്യമെന്താണെന്നു മനസിലാകുന്നില്ലെന്നു പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച ശ്രീനിവാസനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഏറെക്കാലമായി ചികില്‍സയിലായിരുന്ന അദ്ദേഹം ആദ്യമായി നല്‍കിയ അഭിമുഖമായിരുന്നു ഇത്.

ആണും പെണ്ണും തമ്മില്‍ വേര്‍തിരിവുണ്ടെന്നു സ്ഥാപിക്കാനായി അദ്ദേഹം സൂചിപ്പിച്ച 100 മീറ്റര്‍ ഓട്ടത്തിന്റെ ഉപമയും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

Post a Comment

0 Comments