വ്യത്യസ്തമായൊരു പ്രമേയവുമായി കഴിഞ്ഞ വര്‍ഷം തീയറ്ററിലെത്തിയ ഞാന്‍ പ്രകാശന് എന്ന ഫഹദ് ഫാസില്‍ ചിത്രം കണ്ടവര്‍ക്ക് ഒരിക്കലും
മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു അതിലെ ടീന മോള്. ടീന മോളുടെ വേഷത്തിലെത്തി ഏവരുടെയും കൈയടി നേടിയതു കോഴിക്കോടു സ്വദേശിനി ദേവിക സഞ്ജയ് ആയിരുന്നു.
പത്താം ക്ലാസ് പഠനത്തിനിടെയിലാണ് ദേവിക ഞാന്‍ പ്രകാശന്റെ ഭാഗമാകുന്നത്. സ്കൂളിലെ ഒരു ഉദ്യോഗസ്ഥ വഴിയാണ് ദേവിക സിനിമയിലെത്തന്നത്.
വീണുകിട്ടിയ അവസരം നന്നായി മുതലാക്കിയ ദേവിക തന്റെ കഥാപാത്രത്തെ മികച്ചതാക്കി പ്രേക്ഷക മനസില്‍ ഇടംനേടി.
ഇപ്പോള്‍ തന്റെ പത്താം ക്ലാസ് പരീക്ഷയിലും ഉന്നത വിജയം വീണ്ടും കൈയടി നേടുകയാണ് വേദിക. പ്രകാശനെ വെള്ളം കുടിപ്പിച്ച ടീന മോള് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു വിജയിച്ചത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം.
ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ കൃത്യമായി സമയം കണ്ടെത്തിയായിരുന്നു ദേവിക പഠിച്ചിരുന്നത്. വീട്ടുകാരുടെയും സ്കൂളിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ദേവികയ്ക്കുണ്ടായിരുന്നു. സിനിമ പുറത്തിറങ്ങിയതു മുതല്‍ നാട്ടുകാരുടെയും സ്കൂളിലെയും പ്രിയതാരമാണ് ദേവികയിപ്പോള്‍.
0 Comments