ഏറെക്കാലത്തിനു ശേഷം ബിക്കിനി വേഷത്തില്‍ സണ്ണി, പുതിയ ചിത്രം വൈറല്‍
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചൂടന്‍ ചിത്രം വൈറലാകുന്നു. ഏറെക്കാലത്തിനു ശേഷമാണ് താന്‍ ബിക്കിനിധരിക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ഇന്ന് ബോളിവുഡിലെ ഏറ്റവും വിലയേറിയ അഭിനേത്രികളില്‍ ഒരാളാണ് സണ്ണി. അടുത്തിടെ മധുരരാജ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ മലയാളത്തിലും സണ്ണി അരങ്ങേറിയിരുന്നു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പറാണ് സണ്ണി ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെയും മലയാള സിനിമയെയും പ്രശംസിച്ച് സണ്ണി അടുത്തിടെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
0 Comments