ദിലീപ്, അനു സിതാര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാള ചിത്രം ശുഭരാത്രിയുടെ ടീസര്‍ പുറത്തിറങ്ങി.
31 സെക്കന്‍ഡ് മാത്രം നീളമുള്ള ടീസര്‍ നല്കുന്ന സൂചനയനുസരിച്ച് യുപി ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അച്ചനായാണ് ദിലീപ് വേഷമിടുന്നത്. ദിലീപിന്റെ ഭാര്യവേഷത്തിലാണ് അനു സിതാരയെത്തുന്നത്.
100% കുടുംബചിത്രമാണിതെന്ന് ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
നാദിര്‍ഷാ, സുരാജ് വെഞ്ഞാറമൂട്, ഷീലു എബ്രഹാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
0 Comments