പ്രിഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രം കണ്ടവര്‍ക്ക് ഇതിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ മറക്കാന്‍ സാധിക്കില്ല. ഈ കഥാപാത്രം ചെയ്തത് ഗൗരി നന്ദയാണ്.
അറിയപ്പെടുന്ന തിരക്കഥാകൃത്തായ സച്ചി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. നായകരാകുന്നത് യുവതാരം പ്രിഥ്വിരാജും കുടുംബസദസുകളുടെ പ്രിയങ്കരനായ ബിജു മേനോനും.
ഇതൊക്കെ കേട്ടിട്ടാണ് സിനിമയുടെ ഭാഗമാകുന്നത്. അല്ലെങ്കില്‍ ഇത്തരത്തിലൊരു സിനിമയുടെ ഭാഗമാകുകയെന്നത് ഭാഗ്യമാണെന്നു കരുതിയാണ് ഗൗരി നന്ദ പ്രൊജക്ടിന് യെസ് പറഞ്ഞത്.
പക്ഷേ ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും ആദിവാസി യുവതിയെന്ന കഥാപാത്രം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.ഈ ചിത്രത്തിലേക്കും കഥാപാത്രത്തിലേക്കും എത്തിപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പ്രേക്ഷകരുടെയും മറ്റുള്ളവരുടെയും പ്രതികരണത്തെക്കുറിച്ചും ഗൗരി മനസുതുറക്കുന്നു.
0 Comments