സ്റ്റാര്‍ കിഡ് പരിവേഷം വിട്ട് കല്യാണി പ്രിയദര്ശന് ഇപ്പോള്‍ നായികാ പരിവേഷമാണ്. അടുത്തിടെ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയിരിക്കുകയാണ് കല്യാണി.
കളിക്കൂട്ടുകാരായിരുന്ന ദുല്‍ഖര്‍ സല്‍മാനും പ്രണവുമെല്ലാം സിനിമയിലെത്തി സ്വന്തമായി വിലാസം നേടിയെടുത്തെങ്കിലും ഇതുവരെ കാണാമറയത്തിരിക്കുകയായിരുന്നു കല്യാണി.
പ്രിയദര്ശന് ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ തന്റെ ചിത്രം കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ പ്രിയദര്‍ശനു സന്തോഷമായെന്നും കല്യാണി പറയുന്നു.
ഇതുകേട്ട് അച്ഛന് തനിക്ക് ഒരു സന്ദേശമയച്ചെന്നും ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സന്ദേശം അച്ഛനയയ്ക്കുന്നതെന്നും കല്യാണി പറയുന്നു. ഐ ആം പ്രൗഡ് ഓഫ് യു എന്നാണ് പ്രിയദര്ശന് മകള്‍ക്ക് സന്ദേശമയച്ചത്.
2013ല്‍ പുറത്തിറങ്ങിയ ക്രിഷ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയെങ്കിലും അഭിനയ രംഗത്തേക്ക് കല്യാണി പ്രവേശിക്കുന്നത് 2017ല്‍ മാത്രമാണ്.
അച്ഛന് പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കല്യാണിയുടേതായി പുറത്തിറങ്ങുന്ന അടുത്ത മലയാള ചിത്രം.
ഐഷ എന്ന കഥാപാത്രമായാണ് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ കല്യാണി പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം തന്നെ മാനാട്, വാന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
0 Comments