വിജയ് ചിത്രം മാസ്റ്ററിലെ കുട്ടി സ്റ്റോറി ലിറിക് വിഡിയോ പുറത്ത്, വിവാദങ്ങള്‍ തുണച്ചോ? മണിക്കൂറുകള്‍ക്കുള്ളില്‍ വിഡിയോക്ക് 13 മില്യണ്‍ വ്യൂസ്, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ലിറിക് വിഡിയോ ഗാനം പുറത്ത്. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 13 മില്യണിലധികം വ്യൂസോടെ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് വിഡിയോ ഇപ്പേള്‍.
ദളപതി വിജയും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍രാജ് കാമരാജിന്റെ വരികള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നതും അനിരുദ്ധ് രവിചന്ദറാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ് സേതുപതി, മാളവിക മോഹനന്, അര്ജുന് ദാസ്, ആന്‍ഡ്രിയ, ശാന്തനു എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
അടുത്ത കാലത്തു നടന്ന ഐടി റെയിഡും ബിജെപിയുടെ പ്രതിഷേധവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വിഡിയോയ്ക്കു ലഭിച്ചത് എങ്ങുമില്ലാത്ത സ്വീകാര്യതയാണെന്നു തന്നെ പറയാം. നേരത്തെ മാസ്റ്ററിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.
സൂപ്പര്‍താരത്തിനു നേരെയുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡും ബിജെപി പകപോക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വിജയ് ചിത്രങ്ങളില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്.
ബിജെപിക്ക് തക്ക മറുപടി നല്കാന് വിജയ് രാഷ്ട്രീയത്തില്‍ കടക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതുവരെ ഇതിനോട് വിജയ് പ്രതികരിച്ചിട്ടില്ല.
0 Comments