മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. സൂപ്പര്‍താരം മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്ശന് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡിലെയും തമിഴ് സിനിമയിലെയും പ്രധാന താരങ്ങളും അണിനിരക്കുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നു കരുതപ്പെടുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
0 Comments