ചേര്‍പ്പ്: കഴിഞ്ഞ ദിവസം ചേര്‍പ്പിന്റെ മണ്ണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം നൂറിരട്ടിയായി വര്‍ദ്ധിപ്പിച്ച് ഒരു യുവ നേതാവ് എത്തി.
അത് മറ്റാരുമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസിന്റെ നേതാവും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനവുമായിരുന്ന ചാണ്ടി ഉമ്മനായിരുന്നു.
ചേര്‍പ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരില്‍ക്കണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അത്യുജ്വല തുടക്കം കുറിയ്ക്കുകയായിരുന്നു ചേര്‍പ്പിലെ ജനകീയ പ്രചാരണത്തിലൂടെ ചാണ്ടി ഉമ്മന്‍ നടത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍പ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യവും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍പ്പിലെ ഓരോ പ്രദേശത്തിന്റെയും, മണ്ഡലത്തിന്റെ മൊത്തത്തിലുള്ളതുമായ കണക്കുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തലായിരുന്നു ചാണ്ടി ഉമ്മന്‍ ലക്ഷ്യമിട്ടിരുന്നത്.
രാവിലെ ചേര്‍പ്പിലെ മഹാത്മാ മൈതാനത്തെ ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണത്തിനു തുടക്കം കുറിച്ചത്.
തുടര്‍ന്നു, ഗാന്ധി സ്മൃതി ചിത്രവും സന്ദര്‍ശിച്ചു. കൃത്യമായ ആസൂത്രണത്തോടെ, മണ്ഡലത്തിന്റെ മുക്കും മൂലയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉണര്‍ത്തി സജീവമാക്കുക എന്നതായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ചേര്‍പ്പിലെ ഓരോ നേതാക്കളെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിലയിരുത്തുക കൂടി ചെയ്തു ചാണ്ടി ഉമ്മന്‍.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.കെ സുധീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്ആന്റണി, കെ.ആര് സിദ്ധാര്ത്ഥന്, പ്രദീപ് വലിയങ്ങോട്ട് എന്നിവര്‍ അടങ്ങുന്ന വലിയൊരു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര തന്നെ ചാണ്ടി ഉമ്മനെ അനുഗമിച്ചു രംഗത്തിറങ്ങിയിരുന്നു.
വോട്ടര്‍ പട്ടിയില്‍ നിന്നും സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരെയും അവസാന നിമിഷം വെട്ടിമാറ്റുന്ന കുതന്ത്രം പലപ്പോഴും സി.പി.എം പ്രയോഗിക്കാറുണ്ട്.
ഇക്കുറി ഇത് ഉണ്ടാകില്ലെന്നു ഉറപ്പിക്കുന്നതിനായിരുന്നു ചാണ്ടി ഉമ്മന്‍ കൂടുതല്‍ ശ്രദ്ധവച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആളുകളെ കണ്ടെത്തുന്നതിനും, ഇവരെ കൃത്യമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
ഇത് കൂടാതെ ഓരോ വോട്ടറുടെ പേരും പട്ടികയിലുണ്ട് എന്നു ഉറപ്പിക്കുന്നതിനു വേണ്ട മാര്‍ഗങ്ങളും കൃത്യമായി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചാണ്ടി ഉമ്മന്‍ പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പരിപാടികളുടെ ഭാഗമായി ചേര്‍പ്പ് പഞ്ചായത്തിലെ നാനൂറോളം വീടുകളിലാണ് ചാണ്ടി ഉമ്മന്‍ കയറിയിറങ്ങിയത്. വല്ലച്ചിറയിലെ ഇരുനൂറോളം വീടുകളിലും ചാണ്ടി ഉമ്മന്‍ നേരിട്ടെത്തി.
സാധാരണക്കാര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ചാണ്ടി ഉമ്മന്‍ ഇവിടങ്ങളില്‍ ലഭിച്ചത്. ജനകീയനായ നേതാവിനെ നാട് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് ചേര്‍പ്പിലും വല്ലച്ചിറയിലും കാണാനായത്.
0 Comments