Subscribe Us

ഈരാറ്റുപേട്ടയില്‍ വന്‍ മയക്കുമരുന്നു വേട്ട: അതീവ ലഹരിയുള്ള മയക്കുമരുന്ന് എംഡിഎംഎയും കഞ്ചാവും കാറും പിടിച്ചെടുത്തു, ഡ്രഗ്‌സ് എത്തിച്ചത് കല്യാണവീട്ടില്‍ ഡ്രഗ് പാര്‍ട്ടിക്കായി


ഈരാറ്റുപേട്ടയില്‍ വന്‍ മയക്കുമരുന്നു വേട്ട: മൈലാഞ്ചിക്ക് എത്തിയ മൊഞ്ചന്മാരെയും, 'ഇല്ലിക്കക്കല്ല് ഗോല്‍ഡ് ' ജോയിയെയും എക്‌സൈസ് പിടികൂടി.

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കര്‍ എ.ആര്‍.ന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം

ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ്  വി പിള്ളയുടെ നേതൃത്വത്തില്‍  നടത്തിയ - ഓപ്പറേഷന്‍ ക്വിക്ക് - ല്‍ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളേജ് പടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് പടി ജംഗ്ഷനില്‍ വച്ച് കെഎല്‍ 35ജെ 9823 നമ്പര്‍ കാറില്‍ കടത്തികൊണ്ട് വന്ന അതീവ ലഹരിയുള്ള മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എംഡിഎംഎയും അരകിലോയോളം കഞ്ചാവുമായി ഈരാറ്റുപേട്ട നടയ്ക്കല്‍ വടക്കേടത്ത് അഹസ്സ് യൂസഫ് (27), തലപ്പലം കിഴക്കേവീട്ടില്‍ വിഷ്ണു മനോജ് (25) എന്നിവരെ പിടികൂടി.


പേട്ടയിലെ സുഹൃത്തിന്റെ കല്ല്യാണ രാത്രിയില്‍ ഡ്രഗ് പാര്‍ട്ടിയ്ക്കായി എറണാകുളത്ത് നിന്നും എത്തിച്ച മയക്കുമരുന്നാണ്  പിടികൂടിയത്.


പ്രതികളെ അറസ്റ്റ് ചെയ്തു. കാറും  കസ്റ്റഡയിലെടുത്തു.


 ടൂറിസ്റ്റ് കേന്ദ്രമായ കുറ്റിലം പാറയില്‍ എത്തുന്ന യുവാക്കള്‍ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍  ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട  മന്തേകുന്ന് ഭാഗം തെക്കേകര കരയില്‍ പറമ്പുകാട്ടില്‍ വീട്ടില്‍ ആരിഫ് മകന്‍ 27 വയസ്സുള്ള ഷാഹു മോന്‍ പി എ അറസ്റ്റ് ചെയ്തു.


ചേരിമല  പുല്ലേപ്പാറയിലുള്ള ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിന് മുന്‍ വശം റോഡരുകില്‍ വച്ച്  യുവാക്കള്‍ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു എന്നും സാമൂഹ്യ വിരുദ്ധര്‍ കൂട്ടം കൂടുന്നുയെന്നുള്ള  നാട്ടുക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ  സര്‍ജിക്കല്‍ സ്‌ട്രൈയിക്കില്‍, ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന രണ്ട് യുവാക്കള്‍ എക്‌സൈസ് പാര്‍ട്ടിയെ കണ്ട്  ഓടി രക്ഷപ്പെട്ടു.


പ്രതികളുടെയെന്ന് ഉറപ്പായ KL06 9546 RX135  യമഹ ബൈക്കും, മോട്ടോറോളാ മൊബൈലും, ടി ബൈക്കില്‍ ഒളിപ്പിച്ച 20 ഗ്രാം ഗഞ്ചാവും പിടികൂടി.


വിനോദ സഞ്ചാരികളായ ഫ്രീക്കന്മാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആയ' ഇല്ലിക്കകല്ല് ഗോല്‍ഡ്' തേടി ഇറങ്ങിയ എക്‌സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍, എബി ചെറിയാന്‍, നൗഫല്‍ ഇ ഖ , പ്രസാദ് ജ. ഞ എന്നിവര്‍ ആഴ്ചകളോളം ഇല്ലിക്കക്കല്ല് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ഇല്ലിക്കക്കല്ല് ഗോല്‍ഡ് എന്ന ഓമനപ്പേരില്‍ ഗ്രാമ്പുന്റെ സുഗന്ധമുള്ള കഞ്ചാവുമായി മേലടുക്കം കരയില്‍ ഇല്ലിക്കല്‍ കല്ലിനു സമീപം താമസിക്കുന്ന കൊച്ചേട്ടെന്നില്‍ വീട്ടില്‍ ജോണ്‍ മകന്‍ ജോയി ജോണിനെ പിടികൂടി.


ജോയിയുടെ പക്കല്‍ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഈ കേസുകളില്‍ നിന്നായി ഒരു കിലോയോളം ഉണക്ക കഞ്ചാവും, 180 മില്ലിഗ്രാം എംഡിഎംഎയും മാരുതി സെലെറിയോ കാറും, ഒരു ബൈക്കും പിടികൂടി.


റെയ്ഡില്‍  പ്രിവന്റിവ് ഓഫിസര്‍മാരായ ബിനീഷ് സുകുമാരന്‍, മനോജ് റ്റിജെ, സിഇഒമാരായ സ്റ്റാന്‍ലി ചാക്കോ, ഉണ്ണിമോന്‍ മൈക്കിള്‍, ജസ്റ്റിന്‍ തോമസ്, പ്രദീഷ് ജോസഫ്, സുവി ജോസ്, വിശാഖ് കെവി, വിനീത വി. നായര്‍, സുജാത സി.ബി., മുരളിധരന്‍ എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments