ഈരാറ്റുപേട്ട; ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ വീടിന് തീപിടിച്ചു. തിടനാട് ഡിവിഷന് അംഗം ജോര്‍ജ് ജോസഫിന്റെ വീടിനാണ് തീപിടിച്ചത്.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കത്തിച്ചുവെച്ച മെഴുകുതിരി മറിഞ്ഞു കട്ടിലില്‍ വീണാണ് തീപിടിച്ചത്.
സംഭവ സമയത്ത് മുറിയിലുണ്ടായിരുന്ന ജോര്‍ജ് ജോസഫിന്റെ അമ്മ അത്ഭുതകരമായി രക്ഷപെട്ടു.
മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും കത്തിനശിച്ചു. ഈരാറ്റുപേട്ടഅഗ്നിശമന സേനയില്‍ നിന്നു രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
0 Comments