ഈരാറ്റുപേട്ട: ആഡംബര ജീവിതത്തിനായി കഞ്ചാവ് വിറ്റുവന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഈരാറ്റുപേട്ട എക്സൈസ് റേഞ്ചിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്‍, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ പ്രദേശങ്ങള്‍ മലയാള സിനിമാ ലോകത്തെ ഭാഗ്യ ലൊക്കേഷന്‍ ആയതോടെ ഇവിടെ ഫിലിം ഷൂട്ടിംങ്ങിന് എത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്ന പേരില്‍ ലഹരി മരുന്നുകളുമായി യുവാക്കള്‍ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിന് ഒടുവിലാണ് യുവാവ് പിടിയിലായത്.
ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ്. വി പിള്ളയുടെ നേതൃത്വത്തില്‍ എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍ , ഉണ്ണിമോന് മൈക്കിള്‍ ,എബി ചെറിയാന്, നൗഫല്‍ സിജെ എന്നിവര്‍ സിനിമ അസ്സിസ്റ്റന്റ് ഡയറക്ടമാര്‍ എന്ന വ്യാജേന പുതിയ ആക്ഷന്‍ സിനിമയുടെ ഷൂട്ടിംങ്ങിന് പറ്റിയ മനോഹര സ്ഥലങ്ങള്‍ തേടി ഇലവീഴാ പൂഞ്ചിറ ഭാഗത്ത് നടത്തിയ ലൊക്കേഷന്‍ ഹണ്ടിംങ്ങ് നടത്തുന്നതിനിടെ ഭാവന ഉണരുന്ന ബ്രെയിന്‍ ബൂസ്റ്റര്‍ എന്ന ദിവ്യ ഔഷധത്തിന്റെ വര്‍ണ്ണനയുമായി യുവാവ് എത്തുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ ആഴ്ചകളോളം രഹസ്യമായി നിരീക്ഷിച്ചതില്‍, മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ അഞ്ചുമല കരയില്‍ ഇലവുമാക്കല്‍ വീട്ടില്‍ ഗീവര്‍ഗീസ് മകന് കാപ്പിരി അനീഷ് എന്നു വിളിക്കുന്ന സിബിയെ 1.560 കിലോ കഞ്ചാവുമായി എക്സൈസ് പാര്‍ട്ടി പിടികൂടിയത്.
അര്‍ധരാത്രയില്‍ സ്കൂട്ടറില്‍ കഞ്ചാവുമായി എത്തിയ കാപ്പിരി അനീഷ് എക്സൈസ് പാര്‍ട്ടിയെ കണ്ട് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ അതിസാഹസികമായി പിന്തുടര്ന്ന് ഇരുമാപ്ര സിഎംഎസ് എല്‍പി സ്കൂളിനു സമീപം വെച്ച് പ്രിവന്റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍ , മനോജ് റ്റിജെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസാദ് പി.ആര്, പ്രദീഷ് ജോസഫ്, വിശാഖ് കെവി, നൗഫല്‍ കരിം എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ആഡംബര ജീവിതത്തിനായി മയക്കുമരുന്ന്, കഞ്ചാവ് കടത്തിന്റെ ഇടനിലക്കാരായി മാറുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ച് വരുന്നത് എക്സൈസ് വകുപ്പ് ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും, യുവാക്കളുടെ അസ്വാഭാവികമായ പെരുമാറ്റങ്ങളും, ജീവിതരീതികളും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ള അറിയിച്ചു.
മയക്കുമരുന്ന് ലോബിക്ക് എതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ 9400069519, 04822277999 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്നും എക്സൈസ്് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ള അറിയിച്ചു.
0 Comments