പാലാ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായി എല്‍.ഡി.എഫ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാല്‍നട പ്രചാര പരിപാടി നടത്തും.
കേരള കോണ്‍.(എം) ചെയര്മാന് ജോസ്.കെ.മാണി ജാഥയ്ക്ക് നേതൃത്വം നല്‍കും. ഫെബ്രുവരി 21 മുതല്‍ 27 വരെയാണ് പദയാത്രാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 21ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും 22 ന് മുത്തോലി, കരൂര്‍, 23 ന് മൂന്നിലവ്, മേലുകാവ്, 24-ന് രാമപുരം, പാലാ നഗരസഭ, 25ന് കൊഴുവനാല്‍, കടനാട്, 27ന് എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളില്‍ ജനകീയം പദയാത്രാ നടക്കും.
ഫെബ്രുവരി 21 ന് രാവിലെ 9 മണിക്ക് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ആശുപത്രി ജംഗ്ഷനില്‍ നിന്നും പദയാത്ര ആരംഭിക്കും.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വിശദീകരണ യോഗങ്ങളില്‍ മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും പങ്കെടുക്കും.
0 Comments