മുണ്ടക്കയം: കൈക്കൂലി വാങ്ങിച്ചതിന് മുണ്ടക്കയം സിഐയെ വിജിലന്‍സ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോര്‍ട്ട്. മുണ്ടക്കയം സി.ഐ. വി. ഷിബുകുമാറിനെയാണ് വിജിലന്‍സ് വിഭാഗം അല്‍പ്പം മുന്‍പ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
ഇളങ്കാട്ടിലെ ഒരു കുടുംബ വഴക്കില്‍ കൈക്കൂലി ആവശ്യപെട്ടതനുസരിച്ച വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പണം കൈമാറിയ ഏജന്റും അറസ്റ്റിലായിട്ടുണ്ട്. സുദീപ് ജോസ് ആണ് പിടിയിലായത്. ജനപക്ഷം പ്രാദേശിക നേതാവാണ് ഇയാള്‍ എന്നാണ് പുറത്തുവരുന്ന വിവരം.
മുണ്ടക്കയം ഇളംകാട്ടില്‍ വീട്ടമ്മയെ ഭര്‍ത്താവും മകനും പൂട്ടിയിട്ട കേസില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
0 Comments