പാലാ: രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ മാണി സി കാപ്പന് എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടതെന്ന് എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ പറഞ്ഞു.
എല്‍ ഡി എഫിലെ മന്ത്രിമാരും എം എല്‍ എ മാരും ഉള്‍പ്പെടെ എല്‍ ഡി എഫും എന്‍ സി പിയും അഹോരാത്രം അദ്ധ്വാനിച്ചതിന്റെ ഫലമാണ് കാപ്പന് പാലായില്‍ വിജയിച്ചത്.
വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ദേശീയ നേതൃത്വത്തെപ്പോലും വെല്ലുവിളിച്ച് യു ഡി എഫിലേക്ക് ചേക്കേറുന്ന കാപ്പന് പോയാല്‍ എന്‍ സി പിയ്ക്കോ എല്‍ ഡി എഫിനോ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ സി പി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ളാലം പാലം ജംഗ്ഷനിലെത്തിയ ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഭാഷ് പുഞ്ചക്കോട്ടില്‍.
സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ജോസ് കുറ്റിയാനിമറ്റം, റ്റി വി ബേബി, കെ ചന്ദ്രശേഖരന്, കാണക്കാരി അരവിന്ദാക്ഷന്, സാബു മുരിക്കവേലി, എം ആര് രാജു, പി കെ ആനന്ദക്കുട്ടന്, മാര്ട്ടിന് മിറ്റത്താനി, ജോണി കെ എ, ജോഷി ഏറത്ത്, മണി വള്ളിക്കാട്ടില്‍, ജോര്‍ജ് തെങ്ങണ, രതീഷ് വള്ളിക്കാട്ടില്‍, ജോസ് കുന്നുംപുറം, ജെയ്സണ്‍ കൊല്ലപ്പിള്ളി, സിജിത്ത് മൈലയ്ക്കല്‍, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.
കോട്ടയം വാര്‍ത്തകള്‍ വാട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ - https://facebook.com/kottayamvarthalive
0 Comments