ചങ്ങനാശേരിയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ കോമളപുരം ഷാഫി മന്‍സിലില്‍ ഷാഫി (24) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ രഹസ്യ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പായിപ്പാട്, നാലുകോടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങള്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതിനിടയില്‍ 300 ഗ്രാം കഞ്ചാവുമായി ഷാഫി എന്നയാളെ പിടികൂടുകയായിരുന്നു.
കാറില്‍ കഞ്ചാവുമായി എത്തിയ ഇയാളെ ഇടപാടുകാരന് എന്ന വ്യാജേന സമീപിച്ച് അതിവിദഗ്ധമായാണ് പിടികൂടിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് ഇയാളുടെ കൈക്ക് പരിക്കേറ്റു ചികിത്സയില്‍ ആയിരുന്നു.
പരിക്കേറ്റ കയ്യില്‍ ഇട്ടിരുന്ന സ്ലിംഗിനിടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആലപ്പുഴ ജില്ലയില്‍ ഇതിനുമുന്‍പ് കഞ്ചാവ് കേസിലും ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി വി. ജെ. ജോഫി, തൃക്കൊടിത്താനം എസ്.ഐ. രാജേഷ്, എ. എസ്. ഐ. അജിത്ത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ഷിബു പി.എ, അജയകുമാര്‍. കെ.ആര്, അരുണ്‍. എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments