Subscribe Us

യൂത്ത് കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് - കേരള യൂത്ത് ഫ്രണ്ട് എം



മാഞ്ഞൂർ : കേരള കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് KC മാത്യുവിന്റെ വീട് ആക്രമിച്ച് അദേഹത്തെയും കുടുബത്തെയും പരിക്ക് എൽപ്പിച്ചത് രാഷ്ടിയ സമാധാനമുള്ള കടുത്തുരുത്തിയെ കലാപ ഭൂമിയ്ക്കാൻ ഉള്ള യു.ഡി.എഫിന്റെ ശ്രമമാന്നെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) .

യൂത്ത് കോൺഗ്രസ് തീക്കൊളി കൊണ്ട് തല ചൊറിയുകയാണ്. രാഷ്ട്രിയത്തെ രാഷ്ടീയമായി നേരിടാൻ പഠിക്കണം , അല്ലാതെ ചില കോൺഗ്രസ് നേതാക്കളുടെ ചട്ടുകമായി യുത്ത് കോൺഗ്രസ് മാറുന്ന കാഴ്ച്ചയാണ് മാഞ്ഞുര് കണ്ടത്.

യു.ഡി.എഫ് -ന്‌ മാഞ്ഞൂർ പഞ്ചായത്തിൽ തുടരെ തുടരെ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവികളും , ഐശ്വര്യ യാത്ര കടുത്തുരുത്തിയിൽ നിറം മങ്ങിയതിന്റെയും ജ്യാള്യത മറക്കാൻ കേരള കോൺഗ്രസ് നേതാക്കൻമാരുടെ നേരേ തിരിയുകയല്ല വേണ്ടത്.

കുട്ടിക്കുരങ്ങൻമാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന പണി നിർത്താൻ കോൺഗ്രസ് പാർട്ടി ഇനി എങ്കിലും തയ്യാർ ആവണം.

കേരള കോൺഗ്രസ് നേതാക്കൻമാരെ കായികമായി നേരിടുവാൻ യൂത്ത് കോൺഗ്രസ് ശ്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ യൂത്ത് ഫ്രണ്ട് നിർബദ്ധിതമാകുമെന്നു യുത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രെട്ടിമാരായ ജോസഫ് സൈമൺ, സാബു കുന്നൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു .

Post a Comment

0 Comments